---
title: "ആകാശിനെ പൂട്ടാൻ വീണ്ടും പൊലീസ് ; ശുഹൈബ് വധക്കേസിൽ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകി."
english_title: "Police again to lock Akash; An application was filed in the court to cancel Tillankeri's bail in the Shuhaib murder case.*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98406/Police again to lock Akash; An application was filed in the "
published_at: "2023-02-20T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f35c959e07a_IMG-20230220-WA0040.jpg"
keywords: []
---

# ആകാശിനെ പൂട്ടാൻ വീണ്ടും പൊലീസ് ; ശുഹൈബ് വധക്കേസിൽ തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ അപേക്ഷ നൽകി.

> **Lead Summary:**  ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്‍റെ നീക്കം.

## Article Content

 ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്‍റെ നീക്കം.

ഇതിനായി തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98406/Police again to lock Akash; An application was filed in the )